Thursday 14 July 2011

അന്യസംസ്ഥാന ജോലിക്കാരും ആരോഗ്യപ്രശ്നങ്ങളും

ഞാന്‍ ഒരു ദിവസം പാലക്കാട് നിന്നും പെരിന്തല്‍മണ്ണയിലേക്ക്  വരുകയായിരുന്നു. സമയം രാവിലെ   5 .45   മണി , ഒലവക്കോട്  കോയമ്പത്തൂര്‍ ബൈ പാസ് റോഡിലൂടെയാണ്‌   ഞാന്‍ വണ്ടി ഓടിച്ചിരുന്നത് ,സൂര്യന്‍  ഉദിച്ചുവരുന്നു. പെട്ടന്നാണ് ഞാന്‍ ആ കാഴ്ച കണ്ടത് , ഒരുപാട് ആളുകള്‍  റോഡിന്റെ രണ്ടു സൈഡിലും  ഇരുന്നു  മലവിസര്‍ജ്ജനം നടത്തുന്നു ....! കേരളത്തില്‍ ഇന്നുവരെ ഒരു സ്ഥലത്തും കാണാത്ത കാഴ്ച ....!കാര്യം സാധിച്ചു മടങ്ങുന്ന ആളുകളെ ശ്രദ്ധിച്ചപ്പോള്‍  ഒരു കാര്യം മനസ്സിലായി , എല്ലാവരും ഉത്തരേന്ത്യക്കാരാണ്. പിന്നീട് അന്വേഷിച്ചപ്പോഴാണ് മലയാളികളുടെ ചൂഷണ മനോഭാവം വെളിവാക്കുന്ന പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞത് .
                                        കൂടുതല്‍ കൂലിയും ഇഷ്ടംപോലെ പണിയും ,ഉത്തരേന്ത്യക്കാരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ് .ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ്  കേരളത്തില്‍ വന്നിറങ്ങുന്നത് . ഇവര്‍ എവിടെയാണ് താമസിക്കുന്നതെന്ന്  ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?അവിടെയാണ് മലയാളിയുടെ  വക്രബുദ്ധി പ്രവര്‍ത്തിച്ചിട്ടുള്ളത് .ഏറിയാല്‍ 3000  രൂപ വാടക കിട്ടുന്ന, ഷട്ടര്‍ ഇട്ട കട മുറികളില്‍ 30  മുതല്‍ 50  പേരെ വരെയാണ് താമസിപ്പിക്കുന്നത്  ഒരാള്‍ക്ക്‌ മാസം   500 രൂപ വരെയാണ് തറവാടക .......! വെള്ളം  ,വെളിച്ചം ,കക്കൂസ്, മുതലായ യാതൊന്നും  ആവശ്യമില്ല ,വൈകുന്നേരം വരെ പണിയെടുക്കുക ,വന്നു കിടക്കുക ,രാവിലെ വീണ്ടും പണിക്കു പോകുക .ഇതിനിടയില്‍ പുറത്തെവിടെയെങ്കിലും കാര്യം സാധിക്കുക ഇതാണവരുടെ ദിനചര്യ .ഇതിന്റെ അനന്തര ഫലം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? കേരളം ഒരു വലിയ  കക്കൂസായി മാറിക്കൊണ്ടിരിക്കുകയാണ് . മാരക  രോഗങ്ങളുടെ ഒരു ഭീകര താണ്ടവമാണ് കേരളത്തെ കാത്തിരിക്കുന്നത് .പഴയ വസൂരിക്കാലത്തെക്കാള്‍ ഭയാനകമായ ഒരവസ്ഥയാണ് കേരളം അഭിമുഖീകരിക്കാന്‍ പോകുന്നത് .ഇതിനെതിരെ നമ്മള്‍ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
                               
ലക്ഷകണക്കിനുള്ള   അന്യസംസ്ഥാന ജോലിക്കാരെ തിരിച്ചയക്കുക  എന്നുള്ള  കാര്യം നടപ്പിലാക്കാന്‍ കഴിയില്ല .അവരുള്ളത് കൊണ്ടാണ് നമ്മുടെ നാട്ടിലെ പല വികസന പ്രവര്‍ത്തനങ്ങളും നടന്നു പോകുന്നത് .അവരില്ലെങ്കില്‍ പല വ്യവസായ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലാകും .പിന്നെ ചെയ്യാന്‍ കഴിയുന്നത്‌  അവര്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളെ കാര്യം പറഞ്ഞു മനസ്സിലാക്കി ,അവരുടെ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കികൊടുക്കുവാന്‍ നിര്‍ബന്ധിക്കുകയും ,തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നവരെ തടയുകയും ചെയ്യുക .അത് പോലെ ഈ പ്രശ്നം ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും നടത്തണം
               നമ്മള്‍ മാത്രം വൃത്തിയായി  നടന്നാല്‍ പോരാ നമ്മുടെ പരിസരവും, നമ്മുടെ അന്തരീക്ഷവും മാലിന്യമുക്തമയിരുന്നാല്‍ മാത്രമേ ആരോഗ്യമുള്ള  ഒരു  തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളൂ 

Saturday 9 July 2011

mayilpeeli

മനസ്സില്‍ ഒരായിരം മയില്‍പീലിതുണ്ടുകള്‍  സൂക്ഷിച്ചുവച്ചിട്ടുള്ള എല്ലാവര്‍ക്കും മയില്പീലിയിലേക്ക് സ്വാഗതം .